Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്‍ എയറും യാത്രാനിരക്ക് കൂട്ടി

ദുബായ്: ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും കേരളത്തിലേക്ക് നടത്തുന്ന വിമാന സര്‍വീസുകളില്‍ യാത്രാനിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ഒമാന്‍ എയറും യാത്രാ നിരക്ക് കൂട്ടി.

ഒമാന്‍ എയര്‍ കൊച്ചിയിലേക്കുള്ള യാത്രാനിരക്ക് വണ്‍വേയ്ക്ക് 930 ദഹ്റവും റിട്ടേണിന് 1700 ദഹ്റവും ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ഇത് 850ഉം 1500ഉം ദഹ്റമായിരുന്നു.

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഇപ്പോള്‍ വണ്‍വേയ്ക്ക് 950ഉം റിട്ടേണിന് 1700 ഉം ദഹ്റമാണ് ഈടാക്കുന്നത്. നേരത്തെ 900, 1500 ആയിരുന്നു.

ദുബായില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് 950, 1700 ദഹ്റമാണ് ഈടാക്കുന്നത്. തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ 950, 1700 ദഹ്റവും ഇന്ത്യന്‍ എയര്‍ലൈന്‍സ് 900, 1600 ദഹ്റവും ഈടാക്കുന്നു. ഒമാന്‍ എയര്‍ 800, 1500 ദഹ്റമാണ് ഈടാക്കുന്നത്.

ഗള്‍ഫ് മേഖയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാനിരക്ക് അമിതമായി കൂട്ടുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേരളത്തിലേക്കുള്ളതിനേക്കാള്‍ ദൂരം കൂടുതലുള്ള സ്ഥലങ്ങളിലേക്ക് എയര്‍ സര്‍വീസുകള്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+