Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീസ് കേസ്: മുന്‍ ഡിജിപി മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ കൊലപ്പെടുത്തിയതു സംബന്ധിച്ച സിബിഐ കേസില്‍ മുന്‍ ഡിജിപി പി. വിജയന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

വര്‍ഗീസ് കൊല ചെയ്യപ്പെട്ടുവെന്ന കേസില്‍ വിജയനും മുന്‍ ഐജി ലക്ഷ്മണയും പ്രതികളാണ്. ഒരു മുന്‍ ഡിജിപി കൊലക്കേസില്‍ പ്രതിയാവുന്നത് ആദ്യമായാണ്. വര്‍ഗീസിനെ മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം വെടിവെച്ചു കൊന്നുവെന്ന് കുറ്റസമ്മതം നടത്തിയ കോണ്‍സ്റബിള്‍ രാമചന്ദ്രന്‍നായരും കേസില്‍ പ്രതിയാണ്.

വര്‍ഗീസ് പൊലീസുകാരും നക്സലൈറ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന് അന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നെന്ന് വിജയന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. ഇന്നിപ്പോള്‍ അത് കൊലക്കേസായി ചിത്രീകരിക്കുന്ന സിബിഐ യാതൊരു കാരണവുമില്ലാതെയാണ് തന്നെ കൊലക്കേസില്‍ പ്രതിയാക്കിയിട്ടുള്ളതെന്നും വര്‍ഗീസിന്റെ കൊലയെ പറ്റി തനിക്കൊന്നുമറിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരാഴ്ചയ്ക്കുള്ളില്‍ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം വര്‍ഗീസ് കേസില്‍ അന്വേഷണം തുടങ്ങിയ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പല വട്ടം കോടതിയുടെ മുന്നിലെത്തിയിരുന്നു. അപ്പോഴൊല്ലം കോടതി കൂടുതല്‍ സമയം അനുവദിച്ചിരുന്നു.

15 വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച വിജയന്‍ ഇപ്പോള്‍ കണ്ണൂരില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ഒന്നര വര്‍ഷം മുമ്പ് വര്‍ഗീസ് കേസില്‍ വിജയന് നാല് മാസത്തേക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്ന സാഹചര്യത്തിലാണ് വിജയന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

ലക്ഷ്മണ ഇപ്പോള്‍ അമേരിക്കയിലാണ്. തിരിച്ചെത്തിയ ഉടനെ അദ്ദേഹവും നിയമത്തിന്റെ മാര്‍ഗം സ്വീകരിക്കുമെന്നാണ് കരുതുന്നത്.

1970 ഫിബ്രവരിയിലാണ് വര്‍ഗീസ് കൊല ചെയ്യപ്പെട്ടത്. വര്‍ഗീസിനെ മേലുദ്യോഗസ്ഥരായ വിജയനും ലക്ഷ്മണയും നിര്‍ദേശിച്ചതു പ്രകാരം താന്‍ കൊലപ്പെടുത്തിയതാണെന്ന കോണ്‍സ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+