കണ്ണന്താനം അപകീര്‍ത്തിക്ക് കേസ് കൊടുത്തു
തിരുവനന്തപുരം: ആറ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഭൂവിനിയോഗ ബോര്‍ഡ് കമ്മിഷണര്‍ അല്‍ഫോണ്‍സ് കണ്ണന്താനം കോടതിയെ സമീപിച്ചു.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്കു മുമ്പാകെ ഹാജരായ കണ്ണന്താനം ആറ് പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി.
വെല്ലാവൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. എന്‍. വേണുഗോപാല്‍, ക്ഷേമപ്രവര്‍ത്തന സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് ശങ്കര്‍, വെല്ലാവൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആര്‍. എ. ജോസഫ്, ഐഎന്‍ടിയുസി വെല്ലാവൂര്‍ സെക്രട്ടറി ജോസഫ് വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് വെല്ലാവൂര്‍ യൂണിറ്റ് പ്രസിഡന്റ് ജി. വിനോദ്, വെല്ലാവൂര്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി പി. എം. ജയപാല്‍ എന്നിവര്‍ക്കെതിരെയാണ് കണ്ണന്താനം ഹര്‍ജി നല്‍കിയത്.
ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ കണ്ണന്താനത്തിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്യാന്‍ കന്റോണ്‍മെന്റ് പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് കണ്ണന്താനം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഏപ്രില്‍ 24ന് കേസിന്മേലുള്ളവാദം കേള്‍ക്കും.












Click it and Unblock the Notifications