മലങ്കര: ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി
ദില്ലി: മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി.
പാത്രിയര്‍ക്കീസ് വിഭാഗത്തിനു വേണ്ടി തോമസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയും ചില ഇടവകകളും നല്‍കിയ ഹര്‍ജിയാണ് ബി. എന്‍. കൃപാല്‍, കെ. ജി. ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
സുപ്രിം കോടതി തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിച്ചിരുന്ന ജസ്റിസ് വി. എസ്. മാളീമഠിന്റെ നടപടികള്‍ നിയമാനുസൃതമല്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വതന്ത്രവും നിയമാനുസൃതവുമായിരുന്നുവെന്ന് വ്യക്തമാക്കുന്ന മാളീമഠിന്റെ റിപ്പോര്‍ട്ട് കോടതിയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സംബന്ധിച്ച വിധി നടപ്പാക്കല്‍ പൂര്‍ത്തിയായെന്ന് രേഖപ്പെടുത്താന്‍ കേസ് ഏപ്രില്‍ 29ലേക്ക് മാറ്റിവെച്ചു.












Click it and Unblock the Notifications