എസ്പിസിഎസ്: ഗൂഢാലോചനയെന്ന് പൂച്ചാലി
കണ്ണൂര്‍: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം (എസ് പി സി എസ്) ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനത്തിന് പിന്നില്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുടെ ഗൂഢാലോചനയാണെന്ന് സംഘം ഭരണസമിതി പ്രസിഡന്റ് പൂച്ചാലി ഗോപാലന്‍ ആരോപിച്ചു.
ഭരണ സമിതിയ്ക്ക് മെയ് മൂന്ന് വരെ തുടരാന്‍ ഹൈക്കോടതിയുടെ അനുമതിയുണ്ടെന്ന് പൂച്ചാലി ഗോപാലന്‍ ഏപ്രില്‍ 16 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ സംഘം നിരവധി നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. 77 ലക്ഷം ഈ സമിതിയുടെ ഭരണകാലത്ത് എഴുത്തുകാര്‍ക്ക് റോയല്‍റ്റിയായി കൊടുത്തിട്ടുണ്ടെന്ന് പൂച്ചാലി അറിയിച്ചു.












Click it and Unblock the Notifications