കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരു.റെയില്‍വേ സ്റ്റേഷന് തെക്കേ കവാടം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ തെക്കു വശത്ത് പുതിയ കവാടെ തുറക്കുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഇതിന്റെ പണി നടക്കുകയായിരുന്നു.

പവര്‍ഹൗസ് റോഡിലേയ്ക്കാണ് പുതിയകവാടത്തില്‍ നിന്ന് ഇറങ്ങുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിശാലമായ സ്ഥലം, വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് മേല്‍നടപ്പാലം, ടിക്കറ്റ് കൗണ്ടര്‍ എന്നിവ ഉല്‍പ്പെടെ പുതിയതായി നിര്‍മ്മിച്ച സംവിധാനത്തിന് 30 കോടിരൂപയോള ാണ് ചെലവ്. എന്നാല്‍ റിസര്‍വേഷന്‍ കൗണ്ടര്‍ ഇവിടെ ഉണ്ടാവില്ല.

പുതിയ കവാടം വരുന്നതോടെ മഴക്കാലത്ത് വെള്ളക്കെട്ടില്‍കൂടി അല്ലാതെ യാത്രക്കാര്‍ക്ക് റയില്‍വേ സ്റേഷനില്‍ എത്താനാവും. ഇത് വലിയ ആശ്വാസമാണ്. നേരത്തെ ഒരുമണിയ്ക്കൂര്‍ കനത്ത മഴ പെയ്താല്‍ റയില്‍വേ സ്റേഷനിലേയ്ക്കും ബസ് സ്റേഷനിലേയ്ക്കും പോകാനാവില്ല. മുട്ടോളം വെള്ളം റോഡില്‍ കെട്ടും. ബസ് സ്റേഷനില്‍നിന്ന് ബസുകള്‍ യാത്ര നടത്താറുമില്ല.

ഈ പുതിയ കവാടം ഇപ്പോഴുള്ള കവാടത്തിലെ തിരക്ക് കുറയ്ക്കും. എങ്കിലും പൊതുവേ തിരക്കേറിയ പവര്‍ ഹൗസ് റോഡില്‍ തിരക്ക് കൂടും. പവര്‍ ഹൗസ് റോഡിന് വീതി വളരെ കുറവാണ്. മാത്രമല്ല ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം ഈ റോഡിലാണ്.

വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിലെയും, ടിക്കറ്റ് കൗണ്ടറുകളിലെയും തിരക്കു ഒഴിവാക്കാനാകും.രണ്ടാം കവാടത്തില്‍ നിന്നു പാസഞ്ചര്‍ വണ്ടികളും ഒന്നാം കവാടത്തില്‍ നിന്ന് എക്സ്പ്രസ്സ് വണ്ടികളും ഓടിക്കാനുമാണ് ഉദ്ദേശിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X