Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ് പി സി എസ് ഭരണസമിതി പിരിച്ചുവിട്ടു

കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം (എസ് പി സി എസ്) ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഭരണസമിതിയ്ക്ക് കോടതിയെ സമീപിക്കാന്‍ രണ്ടാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്.

കെടുകാര്യസ്ഥത ആരോപിച്ച് സര്‍ക്കാര്‍ നേരത്തെ ഭരണസമിതിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് സംഘത്തെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചു. ഭരണസമിതി പിരിച്ചുവിടുകയാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചത്.

പൂച്ചാലി ഗോപാലന്‍ പ്രസിഡന്റായ ഭരണ സമിതി 2000 ഒക്ടോബര്‍ 10നാണ് നിലവില്‍ വന്നത്. വന്‍ ബാധ്യതയുള്ള എസ് പി സി എസിന് പുസ്തകങ്ങളുടെ അച്ചടി പോലും നടത്താനാവുന്നില്ല തുടങ്ങിയ കാരണങ്ങള്‍ സര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+