കേരളത്തില്‍ പണിമുടക്ക് പൂര്‍ണം
തിരുവവന്തപുരം: സ്വകാര്യവത്കരണത്തിനും കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കുമെതിരെ നടത്തിയ പണിമുടക്ക് കേരളത്തിലെ കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു.
ഏപ്രില്‍ 16 ചൊവാഴ്ച ബാങ്കുകളെല്ലാം അടഞ്ഞുകിടന്നു. ബി എസ് എല്‍ എല്‍ ജീവനക്കാര്‍ പണിമുടക്കിയതിനാല്‍ ടെലഫോണ്‍ അറ്റക്കുറ്റപ്പണികള്‍ നടന്നില്ല. ടെലഫോണ്‍ എന്‍ക്വയറി വിഭാഗവും പ്രവര്‍ത്തിച്ചില്ല.
പണിമുടക്കില്‍ സംസ്ഥാന ജീവനക്കാര്‍ പങ്കെടുത്തില്ല. നീണ്ട പണിമുടക്ക് സംസ്ഥാന ജീവനക്കാര്‍ നടത്തിയതുകൊണ്ടാണ് ചൊവാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കാതിരുന്നത്.
കൊച്ചിയിലെ വ്യവസായ മേഖല പണിമുടക്ക് കാരണം സ്തംഭിച്ചു. എഫ്എസിടിയില്‍ ജീവനക്കാരാരും എത്തിയില്ല.












Click it and Unblock the Notifications