Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കാറുകളുടെ ഡോക്ടറാകാന്‍ ടിവിഎസ്

കൊച്ചി: ഏതു തരം കാറുകളുടെയും അറ്റകുറ്റപ്പണികള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടി ടിവിഎസ് കേരളത്തില്‍ 20 സര്‍വീസ് കേന്ദ്രങ്ങള്‍ തുറക്കുന്നു. 2003 മാര്‍ച്ചിന് മുമ്പ് ടിവിഎസ് സര്‍വീസ് സെന്ററുകള്‍ 20 സ്ഥലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും.

ഏതുകാറുകള്‍ക്കും ഇവിടെ ചെല്ലാം. അറ്റകുറ്റപ്പണികള്‍ നടത്താം. ഇനി കാറുകള്‍ക്ക് സ്പെയര്‍പാര്‍ട്സുകള്‍ വേണമെങ്കില്‍ സര്‍വീസ് സ്റേഷനോട് ചേര്‍ന്ന് ടിവിഎസിന്റെ സ്പെയര്‍ പാര്‍ട്സ് വില്പനാവിഭാഗവും ഉണ്ടാകും. അവിടെ അതാത് കാര്‍ കമ്പനികളുടെ ഒറിജിനല്‍ സ്പെയര്‍പാര്‍ട്സുകള്‍ ലഭിക്കും.

രാജ്യത്താകെ 300 ഓളം സര്‍വീസ് കേന്ദ്രങ്ങള്‍ തുറക്കാനാണ് ടിവിഎസ് പദ്ധതിയെന്ന് ടിവിഎസ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ദിനേഷ് പറഞ്ഞു. കാറുകളുടെ പുതിയ തലമുറ വിപണിയിലെത്തിയതോടെ മികച്ച വില്പനാനന്തര സേവനമെന്നത് ഇന്നത്തെ മുദ്രാവാക്യമായി മാറിയിരിക്കുകയാണെന്നും ദിനേഷ് പറഞ്ഞു.

കുറഞ്ഞ ചെലവില്‍ മികച്ച സേവനം എന്നതാണ് ടിവിഎസ് സര്‍വീസ് സ്റേഷനുകളുടെ ലക്ഷ്യം. വളരെ വേഗം അറ്റകുറ്റപ്പണി തീര്‍ത്തുകൊടുക്കാന്‍ കഴിയുന്ന ടിവിഎസ് എക്സ്പ്രസ് സര്‍വീസ് കേന്ദ്രങ്ങളും തുറക്കും. തുടക്കത്തില്‍ ചെറുകാറുകളിലായിരിക്കും സര്‍വീസ് സ്റേഷനുകളുടെ ശ്രദ്ധ. മാരുതി 800, സെന്‍, ഇന്‍ഡിക്ക, സാന്‍ട്രോ എന്നീ കാറുകളുടെ അറ്റകുറ്റപ്പണിയ്ക്കായിരിക്കും ഊന്നല്‍. ഈ പദ്ധതിയ്ക്കായി മൂന്നു കോടി രൂപ മുടക്കിക്കഴിഞ്ഞു. ഇനി ഈ വര്‍ഷം അഞ്ചുകോടി രൂപ കൂടി മുടക്കും. സര്‍വീസ് സെന്റര്‍ സ്ഥാപിക്കാന്‍ ഓരോ ഫ്രാഞ്ചൈസിയും 10 മുതല്‍ 12 ലക്ഷം രൂപ മുടക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+