ഗുജറാത്ത്; വീണ്ടും അക്രമം, നാല് മരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ ഏപ്രില്‍ 17 ബുധനാഴ്ച രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു.
മൂന്ന് പേരെ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഒരാള്‍ പൊലീസ് വെടിവെപ്പിലാണ് മരിച്ചത്.
അഹമ്മദാബാദിലെ വെജാല്‍പൂര്‍ മേഖലയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിവെപ്പ് നടത്തിയപ്പോഴാണ് ഒരാള്‍ മരിച്ചത്. രാമോളില് രണ്ട് പേരെ അക്രമികള്‍ വെട്ടിക്കൊന്നു. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
രാമോളിലുണ്ടായ മറ്റൊരു സംഭവത്തില്‍ അക്രമികള്‍ ഒരാളെ വെട്ടിപ്പരിക്കേല്പിക്കുകയും രണ്ട് വീടുകള്‍ക്ക് തീവെക്കുകയും ചെയ്തു.
ദനിലിംദയില് അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ഒരു യുവാവ് മരിച്ചു. മാര്‍ച്ച് ഒന്നിനാണ് ഇയാള്‍ക്ക് വെട്ടേറ്റത്.