എഡിബി സംഘവുമായി ബുധനാഴ്ച മുതല്‍ ചര്‍ച്ച
തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്ക് വായ്പ സംബന്ധിച്ച ബാങ്ക് പ്രതിനിധി സംഘവുമായി ഏപ്രില്‍ 17 ബുധനാഴ്ച മുതല്‍ ഔദ്യോഗിക ചര്‍ച്ച നടത്തും.
എഡിബി ഡയറക്ടര്‍ ക്ലോസ് ഗെര്‍ഹോസര്‍, സംഘത്തിന്റെ നേതാവ് വില്യം മാക്കാര്‍ടണ്‍, എഡിബിയുടെ ഇന്ത്യയിലെ കണ്‍സള്‍ട്ടന്റ് സുജാതാ വിശ്വനാഥന്‍ എന്നിവര്‍ ചര്‍ച്ചയുടെ മുന്നോടിയെന്ന നിലയില്‍ ചൊവാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആരുടെയും സമ്മര്‍ദത്തിന് വഴങ്ങി പരിഷ്കാരങ്ങള്‍ നടപ്പാക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി അതിജീവീക്കാന്‍ സംസ്ഥാനത്ത് ചില പരിഷ്കാരങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും ഈ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് ഏതെങ്കിലും ബാഹ്യ ഏജന്‍സിയുടെ സമ്മര്‍ദം മൂലമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായ്പ സംബന്ധിച്ച എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കും. ഓരോ ഘട്ടത്തിലും ജനങ്ങളെ വിശ്വാസത്തിലെടുത്ത ശേഷമേ നടപടികള്‍ സ്വീകരിക്കുകയുള്ളൂ.
സര്‍ക്കാര്‍ ഇതേ വരെ സ്വീകരിച്ച നടപടികളുടെ ഫലം കാണാനുണ്ട്. 2001 മാര്‍ച്ചിലുണ്ടായിരുന്ന സാമ്പത്തിക സ്ഥിതിയല്ല 2002 മാര്‍ച്ചിലുള്ളത്. അടുത്ത മാര്‍ച്ചയോടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലാവും. പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അവ പുന:സംഘടിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എ ഡി ബി പ്രതിനിധികളുമായി ചൊവാഴ്ച നടത്തിയ ആദ്യ ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രലേഖകരെ ക്ഷണിച്ചില്ല. ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ മാത്രമേ ക്ഷണിച്ചുള്ളൂ. പത്രങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫോട്ടോ എത്തിക്കാനായിരുന്നു നിര്‍ദേശമെങ്കിലും പല പത്രങ്ങള്‍ക്കും ഫോട്ടോ ലഭിച്ചില്ല.












Click it and Unblock the Notifications