കണ്ണനെ കാണാന്‍ അംബാനി കുടുംബം
ഗുരുവായൂര്‍: ഗുരുവായൂരപ്പനെ നേരിട്ട് ദര്‍ശിച്ച് സായൂജ്യമടയാന്‍ തിരക്കുകളൊഴിവാക്കി മുകേഷ് അംബാനി വന്നു. 1.5 കോടി രൂപ ചെലവില്‍ പുതുക്കിപ്പണിത ശീവേലിപ്പുര കണ്ണന് സമര്‍പ്പിക്കുകയും ചെയ്തു.
ഏപ്രില്‍ 17 ബുധനാഴ്ചയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനായ അച്ഛന്‍ ധിരുഭായ് അംബാനിക്ക് പകരമായാണ് മുകേഷ് അംബാനി ശീവേലിപ്പുര ഭഗവാന് സമര്‍പ്പിച്ചത്. മേല്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് ശീവേലിപ്പുര സമര്‍പ്പണച്ചടങ്ങ് നടന്നത്.
അമ്മ കോകില അംബാനിയും മറ്റ് കുടുംബാംഗങ്ങളും അമ്പലത്തില്‍ തൊഴുതു. എന്റെ അച്ഛന്‍ ദ്വാരകയ്ക്കടുത്താണ് ജനിച്ചത്. അവിടെ നിന്നാല്‍ ഞങ്ങള്‍ക്ക് കണ്ണനെ കാണാം. പക്ഷെ അകലെയുള്ള ഈ ഗുരുവായൂരില്‍ കണ്ണന്‍ ഞങ്ങളെ അനുഗ്രഹിക്കുന്നു. ഈ എളിയ ഉപഹാരം കണ്ണന് സമര്‍പ്പിക്കുന്നു- ചടങ്ങില്‍ മുകേഷ് അംബാനി പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ വേണുഗോപാല കുറുപ്പ് അധ്യക്ഷനായിരുന്നു. ശ്രീവത്സം ഗസ്റ് ഹൗസില്‍ അംബാനി കുടുംബത്തിന് ദേവസ്വം സ്വീകരണം നല്കി.












Click it and Unblock the Notifications