സാമ്പത്തിക പരിഷ്കാരം: ഫലം കണ്ടുതുടങ്ങി
തിരുവനന്തപുരം: സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഫലം കണ്ടുതുടങ്ങിയെന്ന് മുഖ്യമന്ത്രി ആന്റണി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സൂചനകളാണ് കണ്ടുതുടങ്ങിയത്.
സംസ്ഥാനത്തിന് പരിഷ്കാര നടപടികളില്ലാതെ നിലനില്‍ക്കാനാവാത്ത സ്ഥിതിയാണുള്ളത്. യു ഡി എഫ് അധികാരത്തിലേറി 11 മാസംകൊണ്ടുതന്നെ ഫലം കണ്ടുതുടങ്ങിയത് മെച്ചപ്പെട്ട കാര്യമാണ്. വൈദ്യുതി ബോര്‍ഡ് പ്രതിമാസ നഷ്ടം 170 കോടി രൂപയില്‍ നിന്ന് 90 കോടി രൂപയാക്കി കുറച്ചിട്ടുണ്ട്.
ഏഷ്യന്‍ വികസനബാങ്കില്‍ നിന്ന് വായ്പ സ്വീകരിച്ചാലും ഇല്ലെങ്കിലും നമുക്ക് സാമ്പത്തിക പരിഷ്കാര നടപടികളില്‍ നിന്ന് പിന്നാക്കം പോകാനാവില്ല. ഇത് സംസ്ഥാനത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിയ്ക്കാനായാണ്.
പരിഷ്കാര നടപടികളിലൂടെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് തെന്നിന്ത്യയിലെ കരുത്തുറ്റ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും ആന്റണി പറഞ്ഞു. അധികമുള്ള സര്‍ക്കാര്‍ ജീവനക്കാരെ വിവിധ വകുപ്പുകളിലേയ്ക്ക് മാറ്റി നിയമിയ്ക്കുന്നതിനുള്ള പരിപാടിയ്ക്ക് ജൂണ്‍ അവസാനം രൂപം നല്‍കും.- ആന്റണി പറഞ്ഞു.












Click it and Unblock the Notifications