കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് (എസ്) വീണ്ടും നിലവില്‍വന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: രണ്ടര വര്‍ഷം മുമ്പ് എന്‍ സി പിയില്‍ ലയിച്ച കോണ്‍ഗ്രസ് (എസ്) പുന:സ്ഥാപിക്കുന്നതായി കടന്നപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

എന്‍സിപിയില്‍ നിന്നും തങ്ങള്‍ വിട്ടുപോരുന്നതായും കോണ്‍ഗ്രസ് (എസ്) പുന:സ്ഥാപിക്കുന്നതായും കൊച്ചിയില്‍ ഏപ്രില്‍ 17 ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഔദ്യോഗികമായി അറിയിച്ചു.

അതേ സമയം മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്‍ സി പിയില്‍ തന്നെ തുടരുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് (എസ്) പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ച് ഇതേ വരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് എ. സി. ഷണ്മുഖദാസ് അറിയിച്ചത്. എന്‍സിപിയില്‍ ലയിക്കാന്‍ തീരുമാനിച്ചപ്പോഴും ധൃതി പിടിച്ചൊരു തീരുമാനം വേണ്ടെന്നായിരുന്നു തന്റെ നിലപാടെന്നും ഇപ്പോള്‍ വീണ്ടും എന്‍ സി പി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി. സി. കബീര്‍ അറിയിച്ചു.

പോട്ടോ ബില്ലിനെ ദേശീയ നേതൃത്വം പിന്തുണച്ചതോടെയാണ് എന്‍ സി പി സംസ്ഥാന ഘടകത്തില്‍ ചേരിപ്പോര് രൂക്ഷമായത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന എന്‍സിപി നിര്‍വാഹക സമിതി യോഗത്തില്‍ പിളര്‍പ്പിന്റെ സൂചനകള്‍ വ്യക്തമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X