ഫാക്ടും ഷിപ്പ്യാര്‍ഡും സ്വകാര്യവത്കരിക്കല്‍ ഉടന്‍
ദില്ലി: പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്ടും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ഉടന്‍ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര ഓഹരിവിറ്റഴിക്കല്‍ മന്ത്രി അരുണ്‍ഷൂരി ലോക്സഭയെ അറിയിച്ചു.
ഓഹരി വിറ്റഴിക്കല്‍ കമ്മിഷന് കേന്ദ്രസര്‍ക്കാര്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ പേര് നല്‍കിയിട്ടുണ്ട്. കമ്മിഷന്റ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ ആരംഭിക്കും. ഫാക്ട്, എന്‍ എഫ് എല്‍, എം എഫ് എല്‍, പി പി എല്‍, ആര്‍ സി എഫ് എല്‍ എന്നീ വളംനിര്‍മാണ ശാലകള്‍ സ്വകാര്യവത്കരിക്കാനുള്ള നടപടികളും തുടരുകയാണ്. ഫാക്ടിന്റെയും ആര്‍ സി എഫ് എല്ലിന്റെയും ഓഹരി വിറ്റഴിക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
വര്‍ക്കല രാധാകൃഷ്ണന്‍, കെ. മുരളീധരന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications