ഓണഘോഷയാത്ര അദ്വാനി ഉത്ഘാടനം ചെയ്യും
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണഘോഷയാത്ര കേന്ദ്രമന്ത്രി എല്‍ കെ അദ്വാനി ഉത്ഘാടനം ചെയ്യും. ഓഗസ്റ് 25 നാണ് ഉത്ഘാടനം.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി കെ വി തോമസാണ് ഇത് വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി ജഗ്മോഹന്‍ മുഖ്യ അതിഥി ആയിരിയ്ക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉത്ഘാടനം നടക്കുന്നത്.
ഓണാഘോഷത്തിനായി ഏറെ പണം ചെലവിടില്ലെങ്കിലും മികച്ച രീതിയില്‍ ആഘോഷങ്ങള്‍ നടത്താനാണ് വിനോദ സഞ്ചാര വകുപ്പിന്റെ പരിപാടി.












Click it and Unblock the Notifications