തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം
തൃശൂര്‍: പൂരങ്ങളുടെ പൂരത്തിന് ഏപ്രില്‍ 17 ബുധനാഴ്ച കൊടിയേറുന്നു. രാവിലെ പത്തരയോടെയാണ് കൊടിയേറ്റം. ഭഗവതി ആറാടി തിരിച്ചെത്തുമ്പോഴാണ് കൊടിയേറ്റം.
തിരുവമ്പാടിയില്‍ മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരിയും പാറമേക്കാവില്‍ ടി. സി. ജാതവേദന്‍ നമ്പൂതിരിയും കൊടിക്കൂറ പൂജിച്ച് പുറത്തേക്ക് നല്‍കും. കൊടിമരച്ചുവട്ടിലും പൂജയുണ്ടാവും. ഭക്തരാണ് കൊടിയേറ്റുന്നത്.
ചെറുപൂരങ്ങള്‍ക്കും കൊടിയേറുന്നത് ബുധനാഴ്ചയാണ്. കണിമംഗലം ശാസ്താക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ്, കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം എന്നിവിടങ്ങളിലാണ് കൊടിയേറ്റ്.
2001ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:
2000ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:












Click it and Unblock the Notifications