തൃശൂര്‍ പൂരത്തിന് കൊടിയേറി
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. ഏപ്രില്‍ 17 ബുധനാഴ്ച രാവിലെ 11.30ന് 12നും ഇടയിലാണ് കൊടിയേറ്റ ച്ചടങ്ങ് നടന്നത്. തൃശൂര്‍ പൂരത്തിലെ പ്രധാനപങ്കാളികളായ പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ഭഗവതിമാരുടെ മുന്നില്‍വച്ചാണ് കൊടിയേറ്റം നടന്നത്.
ഇനി ഏഴാം നാള്‍ ആണ് നിറങ്ങളുടെയും താളമേളങ്ങളുടെയും വിസ്മയം തീര്‍ക്കുന്ന തൃശൂര്‍ പൂരം നടക്കുക. തിരുവമ്പാടിയില്‍ മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരിയാണ് കൊടിക്കൂറ പൂജിച്ച് നല്കിയത്. പാറമേക്കാവില്‍ ടി.പി.സി. ജാതവേദരാണ് കൊടിക്കൂറ പൂജിച്ചത്. കൊടിമരച്ചുവട്ടില്‍ നടന്ന പൂജയ്ക്ക് ശേഷമാണ് കൊടിമരം ഉയര്‍ത്തിയത്.
തിരുവമ്പാടി ഭഗവതി ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് പടിഞ്ഞാറെ ചിറയില്‍ ആറാടും. പാറമേക്കാവ് ഭഗവതി വടക്കുംനാഥതീര്‍ത്ഥക്കുളത്തിലാണ് ആറാടുക.
തൃശൂര്‍ പൂരത്തിന് സമീപപ്രദേശങ്ങളിലെ എട്ടുക്ഷേത്രങ്ങളില്‍ നിന്ന് എഴുന്നള്ളത്ത് നടക്കാറുണ്ട്. ചെറുപൂരങ്ങളുടെ എഴുന്നള്ളത്ത് എന്നാണ് ഇതിനെ വിളിക്കുക. ചെറുപൂരങ്ങള്‍ എഴുന്നള്ളിക്കുന്ന ഈ ക്ഷേത്രങ്ങളിലും ബുധനാഴ്ച വൈകുന്നേരം കൊടിയേറ്റം നടക്കും. ചെറുപൂരങ്ങളുടെ ക്ഷേത്രങ്ങളായ കണിമംഗലം ശാസ്താക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, ചൂരക്കോട്ട്കാവ് ഭഗവതിക്ഷേത്രം, ലാലൂര്‍ ക്ഷേത്രം, കാരമുക്ക് ഭഗവതിക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രം, കിഴക്കുംപാട്ടുകര പനമുക്കുംപള്ളി ശാസ്താക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം എന്നിവിടങ്ങളിലാണ് വൈകുന്നേരം കൊടിയേറുക.
2001ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:
2000ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:












Click it and Unblock the Notifications