പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യും
തിരുവനന്തപുരം: നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന എല്ലാ പരസ്യബോര്‍ഡുകളും കോര്‍പ്പറേഷന്‍ നീക്കം ചെയ്യും.
ഏപ്രില്‍ 17 ചൊവാഴ്ച ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ടൗണ്‍ പ്ലാനിംഗ് സ്റാന്റിംഗ് കമ്മിറ്റി അവതരിപ്പിച്ച ഒരു പ്രമേയത്തിന്മേലുള്ള ചോദ്യത്തിന് മറുപടി പറയുകയായി രുന്ന മേയര്‍ ജെ. ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴിയും ദൂരവും സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും.
ഗാന്ധി പാര്‍ക്കിന്റെയും പട്ടം താണുപിള്ള പാര്‍ക്കിന്റെയും മോടിപിടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്ബിടി സ്പോണ്‍സര്‍ ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മേയര്‍ വ്യക്തമാക്കി.
ശംഖുമുഖം കടപ്പുറത്തെ ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍മിച്ച് കൈമാറുക (ബി ഒ ടി) അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഒരു പ്രമേയം ടൗണ്‍ പ്ലാനിംഗ് സ്റാന്റിംഗ് കമ്മിറ്റി അവതരിപ്പിച്ചു.












Click it and Unblock the Notifications