കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതുകൊണ്ടെങ്കിലും കെല്‍ട്രോണ്‍ രക്ഷപ്പെടുമോ?

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇത് കെല്‍ട്രോണിനെ രക്ഷിയ്ക്കുമോ? കടക്കെണിയില്‍നിന്ന് കരകയറാനാവാതെ പ്രവര്‍ത്തിയ്ക്കുന്ന കെല്‍ട്രോണ്‍ രക്ഷനേടാനായി പലതും പയറ്റുകയാണ്. തിരുവനന്തപുരത്ത് ഇന്റര്‍നെറ്റ് കഫെ തുടങ്ങിയ കെല്‍ട്രോണ്‍ ഇതാ കമ്പ്യൂട്ടര്‍ തവണ വ്യവസ്ഥയില്‍ നല്‍കുന്നു. കെല്‍ട്രോണിന്റെ കമ്പ്യൂട്ടര്‍ വാങ്ങാന്‍ തവണകളായി പണമടച്ചാല്‍ മതിയാവും.

എറണാകുളം ജില്ലയിലാണ് ഈ പദ്ധതി കെല്‍ട്രോണ്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഗ്യാനേഷ് കുമാര്‍ ഏപ്രില്‍ 18 ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ക്കും പൊതുമേഖലയിലെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കാണ് തവണ വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍ വില്‍ക്കുന്നത്.

കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ നിരക്കില്‍ കെല്‍ട്രോണ്‍ വായ്പ നല്‍കും. ഇത് 60 തവണയായി അടച്ചാല്‍ മതിയാവും. 10,000 രൂപയുടെ വായ്പയ്ക്ക് ഒരു തവണ അടക്കേണ്ടത് 228 രൂപയാണ്.

കമ്പ്യൂട്ടര്‍ സംബന്ധമായ ഉപകരണങ്ങളും കമ്പ്യൂട്ടറിനോടൊപ്പം നല്‍കും. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ സംബന്ധമായ പ്രാഥമിക പരിചയത്തിനുള്ള പരിശീലനം നല്‍കും.

പദ്ധതി കൊള്ളാമെങ്കിലും സ്വകാര്യ കമ്പനികളും ഇതേപോലെ തവണ വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍ വില്‍ക്കുന്നുണ്ട്. അവരുടെ സേവനത്തിന് വേഗത കൂടുതലാണ് താനും. സര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ടുതന്നെ കെല്‍ട്രോണില്‍നിന്ന് അതിവേഗ സേവനം പ്രതീക്ഷിയ്ക്കേണ്ട. ഇനി ഇതിനൊരു മാറ്റമുണ്ടായാല്‍ ഒരുപക്ഷേ കെല്‍ട്രോണ്‍ രക്ഷപ്പെട്ടേയ്ക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കെല്‍ട്രോണില്‍ നിന്ന് തന്നെ കമ്പ്യൂട്ടര്‍ വാങ്ങണം എന്ന നിയമം ഏറെക്കാലം കേരളത്തില്‍ ഉണ്ടായിരുന്നു. എന്നിട്ടൊന്നും രക്ഷപ്പെടാത്ത കെല്‍ട്രോണിന്റെ അവസാന പരീക്ഷണമാണോ ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X