ഗുജറാത്തില്‍ ഉടന്‍ തിരഞ്ഞെടുപ്പില്ല
ഗാന്ധിനഗര്‍: ഗുജറാത്തില്‍ നിയമസഭ പിരിച്ചുവിട്ട് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് ഗുജറാത്ത് മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ 18 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതിനെ പറ്റി യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കൃഷിമന്ത്രി പുരുഷോത്തം രുപാല അറിയിച്ചു.
നിയമസഭ പിരിച്ചുവിടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയും സംസ്ഥാന സമിതിയും മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.
അതിനിടെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സമയമായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കുറിച്ച് കമ്മിഷന്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.
ഗുജറാത്തില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന തീരുമാനത്തെ തെലുങ്കുദേശം സ്വാഗതം ചെയ്തു. അതേസ സമയം നരേന്ദ്ര മോഡിയെ പുറത്താക്കാനായി കേന്ദ്രത്തില്‍ സമ്മര്‍ദം തുടരുമെന്ന് തെലുങ്കുദേശം പാര്‍ലലമെന്ററി പാര്‍ട്ടി നേതാവ് യേരന്‍ നായിഡു പറഞ്ഞു.












Click it and Unblock the Notifications