മൊണാലിന് വേണ്ടി മൂന്ന് ആത്മഹത്യകള്‍
ചെന്നൈ: നടി മൊണാല്‍ തൂങ്ങിമരിച്ചതില്‍ മനംനൊന്ത് മൂന്ന് ചെറുപ്പക്കാര്‍ ജീവനൊടുക്കി. മാതേഷ്(19),രമേഷ് (20) വേലു (20)എന്നീ യുവാക്കളാണ് വിഷം കഴിച്ച് മരിച്ചത്. 
ധര്‍മ്മപുരി ജില്ലയിലെ ഊത്തുങ്കര സ്വദേശികളാണ് ഈ യുവാക്കള്‍. മൂന്നു പേരും തയ്യല്‍ക്കടയിലെ ജോലിക്കാരായിരുന്നു. മൊണാല്‍ രസികര്‍ മണ്‍ട്രത്തിന്റെ സജീവപ്രവര്‍ത്തകരായിരുന്നു മൂവരും. മൊണാല്‍ മരിച്ച ശേഷം ജീവിതത്തിന് ഒരര്‍ത്ഥവും തോന്നുന്നില്ലെന്ന് ഇവര്‍ വീട്ടുകാരോട് പറഞ്ഞിരുന്നുവത്രെ.
മൊണാല്‍ അഭിനയിച്ച ഭദ്രി എന്ന ചിത്രത്തിലെ നായകന്റെ വേഷം ധരിച്ചായിരുന്നു ഇവരുടെ ആത്മഹത്യ. ഭദ്രി എന്ന ചിത്രത്തില്‍ മൊണാലിന്റെ നായകനായിരുന്ന വിജയ് റെയില്‍വേ കൂലിക്കാരനായിട്ടായിരുന്നു അഭിനയിച്ചത. ഇതുപോലെ മൂന്നുപേരും റെയില്‍വേ കൂലിക്കാരുടെ വേഷം ധരിച്ചാണ് വിഷം കഴിച്ചത്.












Click it and Unblock the Notifications