വിമാനയാത്രാനിരക്ക് വര്‍ധന യാത്രക്കാര്‍ക്ക് ഇരുട്ടടി
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രാനിരക്ക് വര്‍ധിപ്പിച്ചത് ഗള്‍ഫില്‍ നിന്നുള്ള സാധാരണ യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി. 1000 മുതല്‍ 3000 രൂപ വരെയാണ് യാത്രക്കാര്‍ കൂടുതല്‍ നല്‍കേണ്ടിവരുന്നത്.
ഏപ്രില്‍ ഒന്ന് മുതലാണ് എയര്‍ ഇന്ത്യ യാത്രാ നിരക്ക് കൂട്ടിയത്. മറ്റ് എയര്‍ലൈന്‍സുകള്‍ ഏപ്രില്‍ 15 മുതല്‍ നിരക്ക് വര്‍ധിപ്പിച്ചു. കൊച്ചിയില്‍ നിന്നും കോഴിക്കോടു നിന്നും വിമാന സര്‍വീസുകള്‍ നടത്തുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് മറ്റ് എയര്‍ലൈന്‍സുകളേക്കാളും കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കുന്നുള്ളൂവെന്നാണ് അവകാശപ്പെടുന്നത്.
എയര്‍ലൈന്‍സ് ഏജന്റുമാരുടെ ലാഭം നിലനിര്‍ത്താന്‍ വേണ്ടിയാണ് യാത്രാ നിരക്ക് കൂട്ടിയതെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്.
വേനല്‍ക്കാലാവധിയായതിനാല്‍ യാത്രാനിരക്ക് കൂട്ടിയ എയര്‍ലൈന്‍സുകള്‍ വന്‍ലാഭമാണ് കൊയ്യുന്നത്. അതേ സമയം സാധാരണക്കാരായ ഗള്‍ഫ് മലയാളികള്‍ക്ക് നിരക്ക് കൂട്ടിയത് ഇരുട്ടടിയായി.
വിമാനക്കൂലി താങ്ങാനാവാത്തതു മൂലം സാധാരണക്കാരായ ഗള്‍ഫ് മലയാളികള്‍ കൊച്ചിയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പലിനെ ആശ്രയിച്ചിരുന്നു. എന്നാല്‍ അഫ്ഗാന്‍ യുദ്ധത്തെ തുടര്‍ന്ന് കപ്പല്‍ സര്‍വീസ് നിര്‍ത്തി. വിമാന യാത്രാ നിരക്ക് കൂട്ടുകയും ചെയ്തത് അവരെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.


Click it and Unblock the Notifications