സിക്കന്തര്‍ ഭക്ത് ചുമതലയേറ്റു
തിരുവനന്തപുരം : ബിജെപി നേതാവ് സിക്കന്തര്‍ ഭക്ത് കേരള ഗവര്‍ണറായി സ്ഥാനമേറ്റു. വൈകിട്ട് 4.30ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
രാവിലെ 10.30 നുളള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഭക്ത് കേരളത്തിലെത്തിയത്. മുഖ്യമന്ത്രി എ. കെ. ആന്റണി, മന്ത്രിമാരായ കെ. ശങ്കരനാരായണന്‍, ടി. എം. ജേക്കബ്, മേയര്‍ പ്രൊഫ.ജെ. ചന്ദ്ര എന്നിവരും കര വ്യോമ സേനാ മേധാവികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
വിമാനത്താവളത്തില്‍ വച്ച് അദ്ദേഹം പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ബിജെപി നേതാക്കളായ സി. കെ. പത്മനാഭന്‍, പി. പി. മുകുന്ദന്‍ എന്നിവരും ഭക്തിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications