സിക്കന്തര്‍ ഭക്ത് വൈകീട്ട് ഗവര്‍ണറായി സ്ഥാനമേല്കും
തിരുവനന്തപുരം: സിക്കന്തര്‍ ഭക്ത് പുതിയ കേരള ഗവര്‍ണറായി ഏപ്രില്‍ 18 വ്യാഴാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്കും.
രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണ സത്യവാചകം ചൊല്ലിക്കൊടുക്കും.
കാലവധി പൂര്‍ത്തിയാക്കിയ ഗവര്‍ണര്‍ സുഖ്ദേവ്സിങ് കാംഗിനെ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ചണ്ഡീഗഢിലേയ്ക്ക് ബുധനാഴ്ച യാത്രയയച്ചു.
മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമാണ് 83 കാരനായ ഭക്ത്. രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. സിക്കന്തര്‍ ഭക്ത് ഗ്വാളിയറിലാണ് ജനിച്ചത്. 1977ല്‍ മൊറാര്‍ജി മന്ത്രിസഭയിലും, 1996 ലെ വാജ്പേയി മന്ത്രിസഭയിലും 1998ല്‍ കേന്ദ്ര വ്യവസായ മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.
1992 മുതല്‍ 96 വരെ രാജ്യസഭാ പ്രതിപക്ഷനേതാവായിരുന്നു. പത്മഭൂഷണ്‍ ബഹുമതി നേടിയിട്ടുണ്ട്.












Click it and Unblock the Notifications