കണ്ണന് 25പവന്റെ ഓടക്കുഴല്‍
ഗുരുവായൂര്‍: കണ്ണന് 25 പവന്റെ തനിത്തങ്കത്തിലുള്ള ഓടക്കുഴല്‍. കൊല്ലം ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരന്റെ വകയാണ് ഈ കാണിക്ക.
ഓടക്കുഴല്‍ ഏപ്രില്‍ 18 വ്യാഴാഴ്ച കൃഷ്ണവിഗ്രഹത്തില്‍ ചാര്‍ത്തി. രാവിലെ ഏഴുമണിക്ക് ക്ഷേത്രത്തിലെത്തിയ രാജശേഖരനും ഭാര്യയും ഓടക്കുഴല്‍ ചാര്‍ത്തിയ കണ്ണനെ കണ്ട് കൊതിതീരുവോളം തൊഴുതു.
വഴിപാടിനു പിന്നിലെ കാര്യം രാജശേഖരന്‍ പറഞ്ഞില്ല. അത് സ്വകാര്യ മാണെന്നായിരുന്നു രാജശേഖരന്റെ മറുപടി.












Click it and Unblock the Notifications