മലങ്കര: സര്‍ക്കാര്‍ പക്ഷം പിടിക്കില്ല
തിരുവനന്തപുരം: മലങ്കര അസോസിയേഷനില്‍ പാത്രിയര്‍ക്കീസ്, കാതോലിക്കാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
മന്ത്രിമാരും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും തര്‍ക്കത്തില്‍ പക്ഷം ചേരുന്നതില്‍ നിന്ന് പിന്തിരിയേണ്ടതുണ്ടെന്ന് ആന്റണി പറഞ്ഞു. ഏപ്രില്‍ 17 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും വിഭാഗത്തിന്റെ മതപരമായ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications