Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്തം.11ലെ അക്രമം: അല്‍ കെയ്ദ ഏറ്റെടുത്തു

ദുബായ്: സപ്തംബര്‍ 11ന് യുഎസില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ കെയ്ദ ഏറ്റെടുത്തു.

സൗദി ടെലിവിഷന്‍ സംപ്രേഷണം ചെയ്ത അല്‍ കെയ്ദ വക്താവ് സുലൈമാന്‍ അബു ഗായിതിന്റെ വീഡിയോ ടേപ്പിലാണ് വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ ആക്രമണം നടത്തിയത് തങ്ങളാണെന്ന് വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ആദ്യമായി അല്‍ കെയ്ദ പറയുന്നത്.

അവിശ്വാസികളെ ചെറുക്കണമെന്ന് ദൈവം ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ അതുപോലെ ചെയ്തു- ഗായിത് പറഞ്ഞു.

അടിച്ചമര്‍ത്തപ്പെടുന്നവരെ സഹായിക്കാന്‍ ദൈവം ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ അടിച്ചമര്‍ത്തിയവരെ സഹായിച്ചു. അവിശ്വാസികളുടെ തലവന്മാരോട് പൊരുതാന്‍ ദൈവം ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ അതുപാലിച്ചു. പലസ്തീനിലെയും ചെച്നിയയിലെയും മാത്രമല്ല എവിടെയുമുള്ള അടിച്ചമര്‍ത്തുന്നവരുടെ വിളികളോട് ഞങ്ങള്‍ പ്രതികരിച്ചു.- വീഡിയോ ടേപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+