വിപ്രോയുടെ ലാഭം 890 കോടി
ബാംഗളൂര്‍ : ഐടി ഭീമന്‍ വിപ്രോ ഈ സാമ്പത്തിക വര്‍ഷം ഉണ്ടാക്കിയ ലാഭം 890 കോടി രൂപ. നടപ്പു വര്‍ഷത്തില്‍ കമ്പനി 32 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേജി അറിയിച്ചു.
കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിനു നല്‍കവെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. കടുത്ത പ്രതിസന്ധിയെ സമര്‍ത്ഥമായി കമ്പനി അതിജീവിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഗുണപരമായ നേതൃശേഷിയും ഉല്‍പാദന ക്ഷമതയുമാണ് ഈ വിജയത്തിനു കാരണം. വിപണിയിലെ കടുത്ത മല്‍സരത്തെ അതിജീവിക്കാന്‍ വിപ്രോയ്ക്ക് സാദ്ധ്യമായത് അതു കൊണ്ടാണ്. അസീം പ്രേംജി അവകാശപ്പെട്ടു.
വിപ്രോയുടെ വരവില്‍ 28 ശതമാനം വര്‍ദ്ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2,300 കോടിയാണ് 2002 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആകെ ലാഭം.
കഴിഞ്ഞ വര്‍ഷം കമ്പനിയ്ക്കു കിട്ടിയ 29 പുതിയ ഇടപാടുകാരില്‍ ആറു പേര്‍ ലോകത്തെ മികച്ച 1,000 കമ്പനികളില്‍ ഉള്‍പ്പെടുന്നവരാണ്. വിപ്രോയുടെ വരവില്‍ 20 ശതമാനം ലഭിച്ചത് ഇവരില്‍ നിന്നാണ്.












Click it and Unblock the Notifications