കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കമ്മിഷന്‍ ജീവനക്കാരനെ കണ്ടെത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: ഐഎസ്ഐ ഏജന്റുകളെന്ന് കരുതുന്നവര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ജീവനക്കാരനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ഹൈക്കമ്മീഷനില്‍ അസിസ്റന്റായി ജോലി ചെയ്യുന്ന എ.ആര്‍. ഖന്നയെ ഇസ്ലാമബാദ് പൊലീസ് കണ്ടെത്തിയത്.

മര്‍ദ്ദനമേറ്റ് അവശനിലയിലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഈ സംഭവം സംബന്ധിച്ച് കേസെടുക്കാന്‍ ഇസ്ലാമബാദ് പൊലീസ് വിസമ്മതിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവക്താവ് നിരുപമാ റാവു പറയുന്നു. പാകിസ്ഥാനിലെ ഉയര്‍ന്ന സുരക്ഷാപ്രദേശത്താണ് ഈ തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നത്. അധികൃതരറിയാതെ ഇങ്ങിനെയൊരു സംഭവം നടക്കില്ലെന്നും നിരുപമാ റാവു ആരോപിച്ചു.

പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയുടെ കരങ്ങളാണ് ഇതിന് പിന്നിലെന്ന് ഇന്ത്യ കരുതുന്നു. ഇനി പാകിസ്ഥാന്‍ ഇത് നിഷേധിക്കുകയാണെങ്കില്‍ പാകിസ്ഥാനിലെ ക്രമസമാധാന നില അത്രയും പരിതാപകരമായ നിലയിലാണെന്ന് പാകിസ്ഥാന്‍ സമ്മതിക്കണം.- നിരുപമാ റാവു പറഞ്ഞു.

ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ 8.30ഓടെ സഹപ്രവര്‍ത്തകരോടൊത്ത് ഓഫീസിലേക്ക് പോകാന്‍ ബസില്‍ കയറുന്നതിനിടയിലാണ് ഖന്നയെ തട്ടികൊണ്ടുപോയത്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച ഇന്ത്യ ഖന്നയെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടു.ഖന്നയെ തട്ടിക്കൊണ്ടുപോയത് വിയന്ന സമ്മേളനത്തിന്റെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുമെന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയുടെയും ലംഘനമാണെന്ന് വിദേശകാര്യ വക്താവ് നിരുപമ റാവു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X