Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേകന്നൂര്‍ കേസ്: ഒരു വര്‍ഷം കൂടി വേണമെന്ന് സിബിഐ

കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടി വേണമെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ഹൈക്കോടതി അനുവദിച്ച സമയം കഴിഞ്ഞതിനെ തുടര്‍ന്നാണ് സിബിഐ ഈ ആവശ്യമുന്നയിച്ചത്.

കേസില്‍ സിബിഐ ആറ് വര്‍ഷമായി അന്വേഷണം നടത്തുകയാണ്. കേസിലെ ചില പ്രതികളെ അറസ്റ് ചെയ്യാനുണ്ടെന്നും ഇവരെ അറസ്റ് ചെയ്യാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ വി. ടി. നന്ദകുമാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മൗലവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ പങ്കുള്ള ചിലരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും നന്ദകുമാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

കേസില്‍ പ്രതികളെന്ന് കണ്ടെത്തിയ ചിലര്‍ ഗള്‍ഫിലേക്ക് കടന്നിരുന്നു. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണ് സിബിഐ. മൂന്ന് പ്രതികളെയാണ് കേസില്‍ ഇതുവരെയായി അറസ്റ് ചെയ്യാനുണ്ട്. ഇനി അഞ്ചു പേരെ കൂടി പിടികിട്ടാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+