ഗള്‍ഫ് പെന്‍ഷന്‍ : ഹസന്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഗള്‍ഫ് മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതി പ്രവാസി മലയാളി വകുപ്പ് മന്ത്രി എം. എം. ഹസന്‍ ഉദ്്ഘാടനം ചെയ്യും. ഏപ്രില്‍ 19 വെളളിയാഴ്ച വൈകുന്നേരമാണ് ചടങ്ങ്.
അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. ഗള്‍ഫ് മലയാളികള്‍ക്കു വേണ്ടി ആദ്യമായി ഏര്‍പ്പെടുത്തുന്ന പെന്‍ഷന്‍ പദ്ധതിയാണ് ഇതെന്ന് അവര്‍ അവകാശപ്പെട്ടു.
പ്രവാസി മലയാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 1979ല്‍ രൂപം കൊണ്ട സംഘടനയാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ. 4,500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു ഇന്ത്യന്‍ സ്ക്കൂള്‍ സംഘടന ഷാര്‍ജയില്‍ നടത്തുന്നുണ്ട്.
ഗുജറാത്ത് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഘടന 75 ലക്ഷം രൂപയും 600 ടണ്‍ സഹായ വസ്തുക്കളും നല്‍കിയിരുന്നു.












Click it and Unblock the Notifications