മാണിയെ പുറത്താക്കണം : പി. സി. ജോര്‍ജ്
തിരുവനന്തപുരം : മതികെട്ടാന്‍ മല സ്വന്തക്കാര്‍ക്ക് അനധികൃതമായി പതിച്ചു നല്‍കിയ കെ. എം. മാണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് പി. സി. ജോര്‍ജ് എം. എല്‍. എ. ഭൂമി കയ്യേറ്റത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മാണിയുടെ ബന്ധുക്കളാണ് കൈയ്യേറ്റത്തിനു പിന്നിലെന്ന് ജോര്‍ജ് ആരോപിച്ചു. കളക്ടറെ ബലിയാടാക്കി യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷപെടാന്‍ അനുവദിക്കരുത്. മന്ത്രിയുടെ അനുവാദത്തോടെയാണ് കൈയ്യേറ്റം നടന്നിരിക്കുന്നത്.
മതികെട്ടാന്‍ മലയിലെ അനധികൃത കുടിയേറ്റത്തെക്കുറിച്ച് മാര്‍ച്ചില്‍ തന്നെ താന്‍ സ്പീക്കറെയും മൂഖ്യമന്ത്രിയെയും അറിയിച്ചിരുന്നെന്ന് ജോര്‍ജ് വെളിപ്പെടുത്തി. അവിടെ കുടിയേറ്റം നടക്കുന്നുണ്ടെന്നും ഉടന്‍ നടപടിയെടുക്കുമെന്നും കാണിച്ച് മുഖ്യമന്ത്രി മാര്‍ച്ച് 24ന് തനിക്കയച്ച കത്ത് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.
അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരുന്നത് ക്രിസ്ത്യന്‍ സമുദായം ഒന്നടങ്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാണിയും ബന്ധുക്കളും ചേര്‍ന്നു നടത്തുന്ന അക്രമത്തിന് ഒരു സമുദായമാകെ ഉത്തരവാദികളാകുന്നത് അനുവദിക്കാനാകില്ല. അതിനാല്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു












Click it and Unblock the Notifications