മകളെ വിട്ടുകിട്ടണമെന്ന് പി. ഇ. ഉഷ; വിധി ഏപ്രില്‍ 24ന്
മഞ്ചേരി: മകളെ ഭര്‍ത്താവില്‍ നിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കലിക്കറ്റ് സര്‍വകലാശാലാ മുന്‍ ജീവനക്കാരി പി. ഇ. ഉഷ നല്‍കിയ ഹര്‍ജിയിന്മേല്‍ വിധി പറയുന്നത് മഞ്ചേരി കുടുംബ കോടതി ഏപ്രില്‍ 24ലേക്ക് മാറ്റിവെച്ചു.
ഭര്‍ത്താവ് എ. മോഹനന്‍ 2001 ഏപ്രില്‍ 18ന് മേലാറ്റൂരിലെ ബന്ധുവീട്ടില്‍ നിന്ന് തന്റെ അനുവാദമില്ലാതെ മകള്‍ പ്രകൃതി (13) യെ കൂട്ടികൊണ്ടുപോയെന്ന് ആരോപിച്ചാണ് ഉഷ കുടുംബ കോടതിയെ സമീപിച്ചത്.
ഏപ്രില്‍ 18 വ്യാഴാഴ്ചയാണ് കേസ് കോടതി പരിഗണനയ്ക്കെടുത്തത്. ഇരുവരും കോടതിയില്‍ ഹാജരായിരുന്നു.
അട്ടപ്പാടി വികസന പദ്ധതിയുടെ അസിസ്റന്റ് ഡയറക്ടറാണ് ഉഷ ഇപ്പോള്‍. ഏറെ വിവാദമായ ഉഷ പ്രശ്നത്തിനിടയിലാണ് ഭര്‍ത്താവ് മോഹനന്‍ ഉഷയുമായി പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്.












Click it and Unblock the Notifications