ഈ വര്‍ഷം 48 സ്കൂളുകള്‍ പ്പൂട്ടുമെന്ന് മന്ത്രി
കണ്ണൂര്‍: സംസ്ഥാനത്ത് ജൂണ്‍ 30നുള്ളില്‍ അനാദാകരമായ 48 സ്കൂളുകള്‍ അടച്ചുപ്പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പി അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ആറും ആലപ്പുഴയില്‍ രണ്ടും കൊല്ലത്ത് ഒന്നും പത്തനംതിട്ടയില്‍ നാലും എറണാകുളത്ത് 12ഉം തൃശൂരില്‍ എട്ടും കോട്ടയത്തും കോഴിക്കോടും ഏഴ് വീതവും തിരുവനന്തപുരത്തും ഒന്നും സ്കൂളുകളാണ് അടച്ചുപൂട്ടുന്നത്.
സംസ്ഥാനത്ത് അനാദായകരമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടേണ്ട സ്കൂളുകളുടെ ലിസ്റ് തയ്യാറാക്കിയത്. 105 സ്കൂളുകള്‍ സംസ്ഥാനത്ത് അനാദായകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്കൂളുകള്‍ നിലനിര്‍ത്താന്‍ ആവശ്യമായ സമയം അനുവദിച്ചിരുന്നു. ഈ വര്‍ഷം വേറെ അനാദായകമായ സ്കൂളുകള്‍ പൂട്ടില്ല. സ്കൂളുകള്‍ പൂട്ടുന്നതു മൂലം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടില്ല- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications