ജലപ്പാതകള്‍ വികസിപ്പിക്കാന്‍ പ്രത്യേക പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ ജലപ്പാതകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി രൂപപ്പെടുത്തുമെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് അറിയിച്ചു.
ഉള്‍നാടന്‍ ജലപ്പാതകള്‍ കേന്ദ്രത്തിന്റെ സഹായത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം-കോവളം ഉള്‍നാടന്‍ ജലപ്പാത വികസിപ്പിക്കും. തുടര്‍ന്ന് കോട്ടപ്പുറത്തിനും കാസര്‍കോടിനുമിടയിലുള്ള ജലപ്പാത വികസിപ്പിക്കും.
സംസ്ഥാനത്തെ ഗതാഗത സൗകര്യം വികസിപ്പിക്കാന്‍ ജലപ്പാതകള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ്കുമാര്‍ അറിയിച്ചു. ഉപയോഗിക്കാത്ത ജലപ്പാതകള്‍ നവീകരിക്കാന്‍ സംയുക്ത ശ്രമങ്ങള്‍ ആവശ്യമാണ്.












Click it and Unblock the Notifications