Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കമ്മിഷന്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി

ദില്ലി: ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ജീവനക്കാരനെ ഐഎസ്ഐ ഏജന്റുകളെന്ന് കരുതുന്നവര്‍ തട്ടിക്കൊണ്ടുപോയി.

ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ 8.30ഓടെ സഹപ്രവര്‍ത്തകരോടൊത്ത് ഓഫീസിലേക്ക് പോവുമ്പോഴാണ് ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനായ ഖന്നയെ തട്ടികൊണ്ടുപോയത്.

സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച ഇന്ത്യ ഖന്നയെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

ഖന്നയെ തട്ടിക്കൊണ്ടുപോയത് വിയന്ന സമ്മേളനത്തിന്റെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുമെന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയുടെയും ലംഘനമാണെന്ന് വിദേശകാര്യ വക്താവ് നിരുപമ റാവു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+