Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി കോയമ്പത്തൂര്‍ വഴി...

കോയമ്പത്തൂര്‍: കേരളത്തിലെ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കോയമ്പത്തൂരില്‍ നിന്നും ലഹരിഗുളികകള്‍ കടത്തുന്നു. യുവാക്കളുടെ സംഘങ്ങളാണ് മരുന്ന് കടത്തിന് പിന്നില്‍.

കേരളത്തിലെ നഗരങ്ങളിലെ കോളെജുകള്‍ കേന്ദ്രീകരിച്ചാണ് മരുന്ന്വില്പന. പ്രത്യേകിച്ചും എറണാകുളത്തെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് വില്പന പൊടിപൊടിക്കുന്നത്. ചില വനിതാ കോളെജുകളിലും മരുന്ന് വില്പന സുഗമമായി നടക്കുന്നു. ലഹരി ഗുളികകള്‍ക്ക് അടിമകളായ നിരവധി വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ കോളെജ് ക്യാമ്പസുകളിലുണ്ടെന്നും പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം മയക്കമരുന്ന് കടത്താന്‍ ശ്രമിച്ച ഒരു മലയാളി യുവാവിനെ കോയമ്പത്തൂര്‍ പൊലീസ് പിടിച്ചു. എറണാകുളം കലൂര്‍ സ്വദേശി അബ്ദുള്‍ നസീറാണ് അറസ്റിലായത്. ടിഡിജെസിക് എന്ന് പേരായ ഗുളികയുടെ 720 സ്ട്രിപ്പുകളാണ് പിടിച്ചത്. ഇതിന് 10,000 രൂപ വില വരും. കള്ള മാര്‍ക്കറ്റില്‍ ഇതിന് ഒരു ലക്ഷം രൂപ വരും. ദില്ലിയില്‍ നിന്നാണ് ലഹരിഗുളികകള്‍ കൊണ്ടുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+