ഭാവികേരളത്തിന് അടിത്തറയിട്ടു: ഹസ്സന്‍
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ 11 മാസത്തെ ഭരണത്തിനുള്ളില്‍ കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി വിപ്ലവകരമായ നടപടികളെടുത്തെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എം.എം. ഹസ്സന്‍. കടുത്ത സാമ്പത്തികപ്രതിസന്ധിയ്ക്കും ജീവനക്കാരുടെ സമരത്തിനും ഇടയ്ക്കാണ് യുഡിഎഫ് ഈ നേട്ടം കൈവരിച്ചതെന്നും ഹസ്സന്‍ പറഞ്ഞു.
ഏപ്രില്‍ 20 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വിപ്ലവകരമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്ന പുതിയ ഐടി-വ്യവസായ-തൊഴില്‍ നയങ്ങളുടെ ഗുണഫലങ്ങള്‍ വരുംവര്‍ഷങ്ങളിലേ പ്രകടമാകൂ. കാര്‍ഷിക മേഖലയില്‍ കടാശ്വാസബില്‍ കടം കൊണ്ട് നട്ടംതിരിയുന്ന കര്‍ഷകന് ആശ്വാസമായി. ആദിവാസികളുടെ ഭൂമിപ്രശ്നത്തിന് പരിഹാരം കണ്ടെത്താനും സര്‍ക്കാരിന് കഴിഞ്ഞു. - ഹസ്സന്‍ പറഞ്ഞു.
3.500 കോടിയുടെ എഡിബി വായ്പയ്ക്കുവേണ്ടി നടപടികളെടുത്തുവരികയാണ്. സെക്രട്ടേറിയേറ്റിലെയും കളക്ടറേറ്റിലെയും താലൂക്ക് ഓഫീസുകളിലേയും കെട്ടിക്കിടക്കുന്ന ഫയലുകളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കാന്‍ ജനസമ്പര്‍ക്കപരിപാടി നടത്താന്‍ പോകുകയാണ്. കളക്ടറേറ്റുകളില്‍ അഞ്ചുലക്ഷത്തോളം ഫയലുകള്‍ കെട്ടിക്കിടക്കുന്നു. താലൂക്ക് ഓഫീസുകളില്‍ 15,000 ഫയലുകളും സെക്രട്ടേറിയറ്റില്‍ 50,000 ഫയലുകളും കെട്ടിക്കിടക്കുകയാണ്. ഇതില്‍ അധികവും സാധാരണക്കാരന്റെ പ്രശ്നങ്ങളാണ്. മുന്നു ദിവസത്തെ അതിവേഗ ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടിയില്‍ ഈ ഫയലുകളില്‍ തീര്‍പ്പുണ്ടാക്കും. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള കുട്ടികള്‍ക്ക് ഒരു കപ്പ് പാല്‍ എന്ന പദ്ധതി മെയ് 17ന് തുടങ്ങും. - ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications