48സ്കൂളുകള്‍ പൂട്ടും
കണ്ണൂര്‍: അടുത്ത അധ്യയനവര്‍ഷം 48 സ്കൂളുകള്‍ പൂട്ടുമെന്ന് മന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു. പൂട്ടേണ്ട സ്കൂളുകളുടെ ലിസ്റും തയ്യാറാക്കിയിട്ടുണ്ട്.
നേരത്തെ 105 സ്കൂളുകള്‍ പൂട്ടാനായിരുന്നു തീരുമാനം. പിന്നീട് ജനപ്രതിനിധികളുടെ സഹായത്തോടെ ഈ ലിസ്റ് പുന:പരിശോധിച്ച ശേഷമാണ് ഇതില്‍ നിന്ന് 48 സ്കൂളുകള്‍ തിരഞ്ഞെടുത്തത്. സര്‍ക്കാര്‍ ഈ ലിസ്റ് ഉടനെ അംഗീകരിക്കും.
കുട്ടികളുടെ എണ്ണം കൂട്ടാമെന്ന് പിടിഎയും ജനപ്രതിനിധികളും ഉറപ്പു നല്കിയതിനെ തുടര്‍ന്നാണ് 57 സ്കൂളുകളെ പൂട്ടുന്നതില്‍ നിന്ന് ഒഴിവാക്കിയത്. 50 കുട്ടികളില്‍ കുറവുള്ള എല്‍പി സ്കൂളുകളും 100 കുട്ടികളില്‍ കുറവുള്ള യുപിസ്കൂളുകളുമാണ് ഇപ്പോള്‍ പൂട്ടുന്ന സ്കൂളുകളുടെ ലിസ്റില്‍ പെടുത്തിയിരിക്കുന്നത്.
ആലപ്പുഴ രണ്ട്, കൊല്ലം ഒന്ന്, പത്തനംതിട്ട നാല്, എറണാകുളം 12, തൃശൂര്‍ ഒമ്പത്, കണ്ണൂര്‍ ആറ്, കോഴിക്കോട് ഏഴ്, കോട്ടയം ഏഴ് എന്നിങ്ങനെയാണ് പൂട്ടുന്ന സ്കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.












Click it and Unblock the Notifications