Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയലില്‍ അഭിനയിക്കരുത്

കൊച്ചി: സജീവ ചലച്ചിത്ര പ്രവര്‍ത്തകള്‍ സീരിയലില്‍ പ്രവര്‍ത്തിയ്ക്കരുതെന്ന് കേരള ഫിലിം ചേമ്പര്‍.

ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേമ്പറിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കുന്നുണ്ടോയെന്ന് ശ്രദ്ധിയ്ക്കാനായി ഒരു അച്ചക്കട സമിതി ഉണ്ടാക്കാനും കേരള ഫിലിം ചേമ്പര്‍ തീരുമാനിച്ചു. സജീവ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചലച്ചിത്ര അവാര്‍ഡ് ചടങ്ങുകളിലും സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് നടത്തുന്ന സാംസ്കാരിക പരിപാടികളിലും പങ്കെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഫിലിം ചേമ്പറിന്റെ പ്രസിഡന്റ് ഡാ. സി. ആര്‍. രാംദാസാണ് ഇത് വ്യക്തമാക്കിയത്.

പ്രതിഫലത്തിന്റെ മൂന്നിലൊരുഭാഗം ഷൂട്ടിങ്ങിനിടയിലും ബാക്കി തുക ലാബ് ജോലികള്‍ നടത്തക്കുമ്പോഴും നല്‍കണമെന്നും ചേമ്പര്‍ തീരുമാനിച്ചു. ചലച്ചിത്ര വ്യവസായത്തിന്റെ പ്രതിസന്ധി പരിഹരിയ്ക്കാന്‍ അഭിനേതാക്കള്‍ പ്രതിഫലതുക കുറയ്ക്കാന്‍ തയ്യാറാവണമെന്നും ചേമ്പര്‍ അഭിപ്രായപ്പെട്ടു.

ചലച്ചിത്ര പ്രവര്‍ത്തകരെ കരിതേച്ചുകാണിയ്ക്കുന്ന വാരികകള്‍ക്ക് എതിരെ നടപടി സ്വീകരിയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+