ഛോട്ടാ രാജന്റെ കൂട്ടാളിയെ പൊലീസ് വെടിവെച്ചുകൊന്നു
ചെന്നൈ: അധോലോക നായകന്‍ ഛോട്ടാ രാജന്റെ ഉറ്റ കൂട്ടാളിയായ സഞ്ജയ് ഹട്ടി (31)യെ ചെന്നൈ പൊലീസ് വെടിവെച്ചുകൊന്നു. കസ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പൂനയിലെ ഹോട്ടലുടമ സന്തോഷ് ഷെട്ടിയെ 80 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാണ് ഹട്ടിയെ പൊലീസ് അറസ്റ് ചെയ്തത്.
മുംബൈയില്‍ നിന്നെത്തുന്ന സഞ്ജയിന്റെ കൂട്ടാളി സുനിലിനെ തിരിച്ചറിയുന്നതിന് പൊലീസ് ഹട്ടിയുമായി വിമാനത്താവളത്തിലേക്ക് പോവുമ്പോഴാണ് ഹട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. റോഡിലെ മീഡിയനില്‍ ഇടിച്ചുനിന്ന പൊലീസ് വാഹനത്തില്‍ നിന്ന് ഇന്‍സ്പെക്ടറുടെ തോക്കും തട്ടിപ്പറിച്ച് സഞ്ജയ് ഹട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കെ. വിജയകുമാര്‍ അറിയിച്ചു. പിന്നാലെ പാഞ്ഞ പൊലീസിന് നേരെ ഹട്ടി വെടിവെച്ചതിനെ തുടര്‍ന്നാണ് തിരിച്ചു വെടിവെച്ചത്.
മുംബൈയില്‍ നിന്ന് തിരുപ്പതിയിലെത്തിയ സഞ്ജയ് ഹട്ടി ചെന്നൈയിലെത്തിയതിന് ശേഷമാണ് സന്തോഷ് ഷെട്ടിയെ ഫോണ്‍ ചെയ്തത്. ഫോണ്‍ കോളുകള്‍ ചെന്നൈയില്‍ നിന്നാണെന്ന് മനസിലാക്കിയ സന്തോഷ് ഷെട്ടി വിവരം ചെന്നൈയിലെ സഹോദരന്‍ ദിവാകര്‍ ഷെട്ടിയെ അറിയിച്ചു. തുടര്‍ന്ന് ദിവാകര്‍ ഷെട്ടി പൊലീസില്‍ വിവരം അറിയിച്ചു. ടെലഫോണ്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സഞ്ജയ് ഹട്ടിയെ പിടികൂടുകയായിരുന്നു.












Click it and Unblock the Notifications