Get Updates
Get notified of breaking news, exclusive insights, and must-see stories!

മതികെട്ടാന്‍ മല: ഉടമാവകാശം വേണമെന്ന് വനം വകുപ്പ്

തിരുവനന്തപുരം: മതികെട്ടാന്‍മലയുടെ ഉടമസ്ഥത പൂര്‍ണമായും വനം വകുപ്പിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് വനം സെക്രട്ടറി ഇ. കെ. ഭരത്ഭൂഷണ്‍ റവന്യു സെക്രട്ടറി സാജന്‍ പീറ്റര്‍ക്ക് കത്ത് നല്‍കി.

മതികെട്ടാന്‍മലയിലെ ഭൂമിയുടെ അവകാശം റവന്യു വകുപ്പിനും മരങ്ങളുടെ അവകാശം വനം വകുപ്പിനുമാണ്. ഈയിടെയായി മലയില്‍ കയ്യേറ്റം വ്യാപകമാണ്. ഭൂമിയുടെ അവകാശം റവന്യു വകുപ്പിനായതിനാല്‍ വനം വകുപ്പിന് ഒന്നും ചെയ്യാനാവുന്നില്ല.

മലയുടെ ഉടമസ്ഥാവകാശം പൂര്‍ണായും വനം വകുപ്പിന് ലഭിച്ചാല്‍ കയ്യേറ്റം തടയാനാവുമെന്നാണ് കത്തില്‍ പറയുന്നത്. അതേ സമയം ഭൂമി വിട്ടുകൊടുക്കാന്‍ റവന്യു വകുപ്പിന് താത്പര്യമില്ലെന്നാണ് അറിയുന്നത്. കത്ത് ഫയലായി നിയമ വകുപ്പില്‍ സ്വീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+