മദ്യനയത്തെ അട്ടിമറിച്ചാല്‍ കര്‍ശന നടപടി
കോഴിക്കോട്: സര്‍ക്കാരിന്റെ മദ്യനയത്തെ അട്ടിമറിക്കുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
അബ്കാരികള്‍ ബിനാമികളെ ഉപയോഗിച്ച് കള്ള് ഷാപ്പുകളുടെ നടത്തിപ്പ് ഏറ്റെടുക്കുന്നതിനുള്ള ശ്രമം നടത്തുന്നതായി ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഏപ്രില്‍ 21 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സാസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ നടപടി സ്വീകരിച്ചാല്‍ കെപിസിസി ഓഫീസിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന കെ. കെ. രാമചന്ദ്രന്‍ മാസ്ററുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ സോണിയാ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസില്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നായിരുന്നു മുരളിയുടെ മറുപടി.
എല്‍. കെ. അദ്വാനിയുടെ കേന്ദ്ര ആഭ്യന്തരമന്ത്രിയെന്ന നിലയിലാണ് ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ക്ഷണിച്ചതെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മുരളി പറഞ്ഞു.












Click it and Unblock the Notifications