ആന്റണി മോഡിയ്ക്കു തുല്യനെന്ന് പിണറായി
കണ്ണൂര്‍ : വര്‍ഗീയ കലാപം നേരിടുന്നതില്‍ എ. കെ. ആന്റണി ഗുജറാത്തിലെ നരേന്ദ്ര മോഡിയ്ക്ക് തുല്യനെന്ന് പിണറായി വിജയന്‍. ചേര്‍ത്തലയില്‍ നടന്ന വര്‍ഗീയ കലാപത്തെ നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പരസ്യമായി കുമ്പസരിച്ച ആന്റണിയ്ക്ക് അധികാരത്തില്‍ തുടരാന്‍ എന്തര്‍ഹതയാണെന്ന് അദ്ദേഹം ചോദിച്ചു.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം നടന്ന വിവിധ വര്‍ഗീയ കലാപത്തില്‍ ഒമ്പതു പേരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗീയ കക്ഷികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുളളതിനാലാണ് കലാപം തടയാന്‍ സര്‍ക്കാരിന് കഴിയാത്തത്.












Click it and Unblock the Notifications