ഗള്‍ഫിലേക്ക് കപ്പല്‍ തുടങ്ങുന്നത് പരിഗണനയില്‍
തിരുവനന്തപുരം: വിമാന യാത്രാക്കൂലി കൂട്ടിയ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.
ഗള്‍ഫിലേക്കുള്ള വിമാന നിരക്ക് കുറക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മധ്യവേനലവധിയായതിനാല്‍ നിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്.
കപ്പല്‍ സര്‍വീസ് നടത്തുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെടാന്‍ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വിദേശ മലയാളികള്‍ കപ്പല്‍ വാടയ്ക്കെടുത്ത് സര്‍വീസ് നടത്താന്‍ തയ്യാറാവുകയാണെങ്കില്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications