Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറോളം നിക്ഷേപകരുമായി ചര്‍ച്ച

കൊച്ചി: നവംബറില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിന് മുന്നോടിയായി മെയ് രണ്ടാം വാരത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയും വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസനും നൂറോളം നിക്ഷേപകരുമായി ചര്‍ച്ച നടത്തും.

സര്‍ക്കാരില്‍ നിന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നതെന്താണെന്നും അവരുടെ കാഴ്ചപ്പാടുകളെന്താണെന്നും അറിയാനായാണ് ചര്‍ച്ച നടത്തുന്നതെന്ന് കേരള സംസ്ഥാന വ്യവസായ വികസ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കാനായി ആഗോള തലത്തില്‍ നിക്ഷേപകരെ കണ്ടെത്തും. അഞ്ച് വര്‍ഷത്തേക്ക് 50,000 കോടിയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തെ കുറിച്ച് നിക്ഷേപകര്‍ക്കുള്ള മുന്‍വിധികളും തെറ്റിദ്ധാരണകളും മാറ്റാനാണ് ആഗോള നിക്ഷേപകരുടെ യോഗം നടത്തുന്നതെന്ന് ജിജി തോംസണ്‍ അറിയിച്ചു.

വ്യവസായ രംഗത്ത് മുന്നോട്ടുപോവുന്നതിന് യോഗം ഉപകരിക്കും. ആഗോള നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വിവിധ പരിപാടികള്‍ വിദേശത്ത് സംഘടിപ്പിക്കുന്നുണ്ടെന്ന് ജിജി തോംസണ്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+