ഗുജറാത്തില്‍ വീണ്ടും കലാപം; 17 മരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ ഏപ്രില്‍ 21 ഞായറാഴ്ച വീണ്ടുമുണ്ടായ കലാപത്തില്‍ 17 പേര്‍ കൊല ചെയ്യപ്പെട്ടു. ഇരുവിഭാഗത്തില്‍ പെട്ട നൂറോളം പേര്‍ക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസുകാരനും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഖേദ ജില്ലയിലെ ഗോംതിപൂര്‍, ബാപുനഗര്‍ എന്നിവിടങ്ങളില്‍ കലാപകാരികള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് 10 പേര്‍ മരിച്ചത്. രണ്ടു പേരെ അക്രമികള്‍ വെട്ടിക്കൊന്നു. ഒരാള്‍ മരിച്ചത് പെട്രോള്‍ ബോംബ് ആക്രമണത്തിലാണ്.
ക്രമസമാധാനനില മെച്ചപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അവകാശപ്പെട്ടതിനു പിന്നാലെയാണ് അക്രമ സംഭവങ്ങളുണ്ടായത്.












Click it and Unblock the Notifications