പഞ്ചാബി സര്‍വകലാശാലാ വിസിയെ മാറ്റി
ചണ്ഡീഗഡ്: പഞ്ചാബി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ മാറ്റി. പെരുമാറ്റദൂഷ്യവും കൊലപാതകശ്രമവും ആരോപിച്ചാണ് ഈ മാറ്റം.
ഫൈന്‍ ആര്‍ട്സ് വകുപ്പിലെ ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പഞ്ചാബി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ജസ്ബിര്‍ സിംഗ് അലുവാലിയക്കെതിരായ ഒരു ആരോപണം. കാമ്പസില്‍ വെച്ച് ഒരു ലക്ചറര്‍ക്കെതിരെ ആക്രമണം നടന്നതിനെ തുടര്‍ന്ന് കൊലപാതക ശ്രമക്കേസില്‍ പ്രതിയുമാണ് ജസ്ബിര്‍ സിംഗ്.
സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ പഞ്ചാബ് ഗവര്‍ണര്‍ ജെ. എഫ്. ആര്‍. ജേക്കബാണ് ജസ്ബിര്‍ സിംഗിനെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ട് ഉത്തരവിട്ടത്.
പാട്യാലയാണ് പഞ്ചാബ് സര്‍വകലാശാലയുടെ ആസ്ഥാനം.












Click it and Unblock the Notifications