എബ്രഹാം മാര്‍ ക്ലീമിസ് തിരുമേനിക്ക് 84
ചിങ്ങവനം: ക്നാനായ സമുദായത്തിന്റെ പരമാധ്യക്ഷനും കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയുമായ എബ്രഹാം മാര്‍ ക്ലീമിസ് തിരുമേനിക്ക് ഏപ്രില്‍ 22 തിങ്കളാഴ്ച 84 വയസ് പൂര്‍ത്തിയായി. 84 വയസ് പൂര്‍ത്തിയാക്കുമ്പോള്‍ ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടുവെന്നാണ് കരുതുന്നത്.
1918 ഏപ്രില്‍ 22ന് റാന്നി വയലാ തറവാട്ടില്‍ ഇടിക്കുളയുടെയും പെണ്ണമ്മയുടെയും മകനായാണ് ക്ലീമീസ് ജനിച്ചത്. 16-ാം വയസില്‍ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം തുടങ്ങി. 1947-ല്‍ വൈദിക വൃത്തി ആരംഭിച്ചു. 1951-ല്‍ ക്നാനായ അസോസിയേഷന്‍ മെത്രാന്‍ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബാവ, റമ്പാന്‍ സ്ഥാനവും ലഭിച്ചു. 1951 ഏപ്രില്‍ 15ന് ക്നാനായ ഭദ്രാസനത്തിന്റെ മൂന്നാമത് മെത്രാപ്പോലീത്തയായി വാഴ്ത്തപ്പെട്ടു.












Click it and Unblock the Notifications